മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വൻ ഹിറ്റായിരുന്നു.
ഇതിന് പിന്നാലെ ദൃശ്യം 3ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ദൃശ്യ 3 ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മോഹൻലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
'ഭൂതകാലം ഒരിക്കലും നിശബ്ദമാകില്ല, ദൃശ്യം 3 കണ്‍ഫോം' എന്ന തലക്കൊട്ടും താരം പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ജീത്തു ജോസഫിന്റെയും ആന്റണിപെരുമ്ബാവൂറിന്റെയും ചിത്രവും പോസ്റ്റില്‍ ഉണ്ട്.
ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ദൃശ്യം. ജോർജുകുട്ടിയായ മോഹൻലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അൻസിബ ഹസൻ, എസ്‌തർ അനില്‍, ആശാ ശരത്, ഇർഷാദ്, റോഷൻ ബഷീർ, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ, പി ശ്രീകുമാർ, ശോഭ മോഹൻ, കലാഭവൻ റഹ്‌മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശർമ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുണ്‍ എസ് , ആന്റണി പെരുമ്ബാവൂർ തുടങ്ങിയവർ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇതില്‍ ഭൂരിഭാഗംപേരും ഉണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തില്‍ സംഗീതം പകർന്നത്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിർമാണം ആശിർവാദ് സിനിമാസ് ആണ്.
Post a Comment