കണ്ണൂർ: ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂർ ഇരിട്ടിയിൽ വിറ്റ ടിക്കറ്റിന്. കണ്ണൂർ ചക്കരക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തു ലോട്ടറി ഏജൻസി വഴിയാണ് ഒന്നാംസമ്മാനത്തിന്
മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ അനീഷ് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാൻ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങൾ ലഭിക്കുമെന്നും അനീഷ് പറഞ്ഞു.
20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകൾക്ക് നിരവധി തവണ ബമ്പർ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉൾപ്പെടെ അടിച്ചിട്ടുണ്ട്. എന്നാൽ, ഒരു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വിൽപ്പനക്കാരൻ എന്നനിലയിൽ ബമ്പർ അടിക്കുകയെന്നത് സ്വപ്നമായിരുന്നെന്നും ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേർത്തു.
അനീഷ് എംവി എന്നയാളുടെ ഏജൻസിയില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.
Post a Comment