ആലക്കോട്: മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള ആലക്കോട് ടൗൺ തിരുനാളും പ്രദക്ഷിണവും ഇന്ന് വൈകുന്നേരം നടക്കും. തിരുനാളിനെ വരവേൽക്കാൻ ആലക്കോട് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ടൗൺ തിരുനാൾ കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 6.30ന് വർണ്ണശബളമായ ടൗൺ പ്ര ദക്ഷിണം, പള്ളിയിൽനിന്ന് ആലക്കോട്ടേക്ക് നടക്കും. ശിങ്കാരിമേളം, ലദീഞ്ഞ് നടക്കും.പതിനായിരങ്ങൾ പങ്കെടുക്കുന്ന ടൗൺപ്രദക്ഷിണത്തിന്റെ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ആ റുമണി മുതൽ രാത്രി 9.30 വരെ ആലക്കോട് ടൗണിലും പരിസര റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി ആലക്കോട് സി ഐ: മഹേഷ് കെ നായർ അറിയിച്ചു. ചെറുപുഴ, തേർത്തല്ലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നെല്ലിപ്പാറയിൽ നിന്ന് കുറ്റിപ്പുഴ കരുവഞ്ചാൽ റോഡിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്. മണക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരങ്ങത്ത് നിന്നും തിരിഞ്ഞ് നെല്ലിപ്പാറ കുറ്റിപ്പുഴ വഴി കരുവഞ്ചാൽ ഭാഗത്തേക്ക് പോകണം. തളിപ്പറമ്പ്, കരുവഞ്ചാൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോട്ടക്കടവ് കുറ്റിപ്പുഴ നെല്ലിപ്പാറ റോഡ് വഴി തിരിഞ്ഞു പോകണം. കരുവഞ്ചാൽ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ കൊട്ടയാട് കവലയിൽ നിന്ന് ആലക്കോട് ബസ്റ്റാൻഡ് റോഡിലേക്ക് തിരിഞ്ഞു അരങ്ങം ബൈപ്പാസ് റോഡ് വഴിയും പോകണം. പ്രദക്ഷിണം നടക്കുന്ന സമയത്ത് ആലക്കോട് ടൗണിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. ടൗണിലെത്തുന്ന വാഹനങ്ങൾ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പെരുന്നാളിന് വരുന്ന വാഹനങ്ങൾ ആലക്കോട് നിർമ്മല സ്‌കൂളിന് സമീപം പാർക്ക് ചെയ്യണം. പെരുന്നാളിൻ്റെ സുഗമമായ നടത്തിപ്പിന് പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ടൗൺ തിരുനാൾ കമ്മിറ്റി ചെയർമാൻ എൻ എം മൊയ്‌തീനും കൺവീനർ അപ്പുക്കുട്ടൻ സ്വാമി മഠവും കോ ഓർഡിനേറ്റർ ദേവച്ചൻ മഞ്ഞകുന്നേലും അഭ്യർത്ഥിച്ചു
ആലക്കോട് ടൗൺ തിരുനാൾ ഇന്ന് ; വൈകുന്നേരം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Alakode News
0
Post a Comment