അനന്തപുരിയില്‍ തൃശൂര്‍ പുലികള്‍; സംസ്ഥാന സ്കൂള്‍ കലോത്സവം സ്വര്‍ണകിരീടം തൃശൂരിന് രണ്ടാമത് പാലക്കാട് മൂന്നാം സ്ഥാനം കണ്ണൂരിന്

 
തിരുവനന്തപുരം: കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണകിരീടം തൃശൂരിന്.
1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്. 

അവസാന മത്സരഫലം വരെ സാധ്യതകള്‍ മാറിമറിഞ്ഞ പോയിന്‍റ് നിലയില്‍ ഫോട്ടോഫിനിഷിലാണ് തൃശൂരുകാർ ജേതാക്കളായത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്. 

പോയിൻറ് പട്ടിക 

തൃശൂർ 1008 

പാലക്കാട് 1007 

കണ്ണൂർ 1003 

കോഴിക്കോട് 1000 

എറണാകുളം 980 

മലപ്പുറം 980 

കൊല്ലം 964 

തിരുവനന്തപുരം 957 

ആലപ്പുഴ 953 

കോട്ടയം 924 

കാസർകോട് 913 

വയനാട് 895 

പത്തനംതിട്ട 848 

ഇടുക്കി 817

കൂടുതല്‍ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയില്‍ 171 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നില്‍. 116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമല്‍ ഹയർ സെക്കൻഡറി സ്കൂള്‍ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്‌.എസ്.എസ് മൂന്നാമതുമുണ്ട്. 

വൈകീട്ട് അഞ്ചിനാണ് കലോത്സവം സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവർ മുഖ്യാതിഥികളാകും.

Post a Comment

Previous Post Next Post