കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ് നടപടിയുണ്ടായിരിക്കുന്നത്.
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചത് ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിക്കുമെന്നാണ്.(Order to shoot the tiger in Pancharakolly)
കടുവ നരഭോജിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കാവുന്നതാണ്. ഇത് നടക്കാത്ത പക്ഷമാണ് അന്തിമ നടപടിയായി വെടിവച്ചു കൊല്ലുക. അതുവരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്. മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍കൊല്ലപ്പെട്ടത് രാധയാണ്. പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവർ ജോലിക്ക് പോകുന്ന വേളയിലാണ് ആക്രമണമുണ്ടായത്. രാവിലെ തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളേറ്റ രാധ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. രാധ വനംവകുപ്പ് താല്‍ക്കാലിക വാച്ചർ അച്ചപ്പൻ്റെ ഭാര്യയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവർ വനഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. മൃതദേഹം കണ്ടെത്തിയത് പരിശോധന നടത്തുകയായിരുന്ന തണ്ടർബോള്‍ട്ട് അംഗങ്ങള്‍ ആണ്. ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹമുള്ളത്.
സംഭവം ഉണ്ടായിരിക്കുന്നത് വയനാട് വൈല്‍ഡ് ലൈഫിൻ്റെ ഭാഗമായുള്ള പ്രദേശത്താണ്. ഈ മാസം 17നാണ് പുല്‍പ്പള്ളിയിലെ കടുവയെ പിടികൂടിയത്. അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. പ്രദേശത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥർ എത്തുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനെത്തുടർന്ന് സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നുണ്ട്. സംഭവസ്ഥലത്തേക്ക് മന്ത്രി ഒ.ആര്‍. കേളു എത്തി. കടുവയെ വെടിവയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
Post a Comment