ആലക്കോട്: ആലക്കോട് കൊട്ടയാട് മേഖലയിൽ പുലിയെ കണ്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കൊട്ടയാട് -കുറ്റിപ്പുഴ റോഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. റബർ ടാപ്പിംഗ് നടത്തുകയായിരുന്ന കർഷകരാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടത്. എന്നാൽ പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ. കാടുപിടിച്ച് കിടക്കുന്ന നിലയിലാണ് പരിസര പ്രദേശങ്ങൾ. പുലിഭീതി ഉടലെടുത്തത് പുലർച്ചെ ടാപ്പിംഗിന് പോകുന്ന റബർ കർഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
ആലക്കോടും പുലിഭീതി;കാട്ടുപൂച്ചയായിരിക്കുമെന്ന നിഗമനത്തിൽ അധികൃതർ
Alakode News
0
Post a Comment