തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്ന് പൂർണതോതില്‍ തുറന്നു പ്രവർത്തിക്കും. വാതില്‍പ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങള്‍ റേഷൻ കടകളിലേക്ക് എത്തിക്കും.
കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികള്‍ക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ശമ്ബള പരിഷ്കരണത്തിന്‍റെ കാര്യത്തില്‍ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്.
അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. 14,014 റേഷൻ കടകളാണ് കേരളത്തില്‍ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാല്‍ അടുത്തമാസം നല്‍കാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.
Post a Comment