സ്കൂളിലേക്ക് നടന്നു പോകവെ തോട്ടില്‍ വീണു; കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം


പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടില്‍നിന്നു നടന്നു പോകുന്നതിനിടയില്‍ തോട്ടില്‍ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം.
മാടായി ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടില്‍ വീണത്. 

കുട്ടി തോട്ടില്‍ വീണത് കണ്ട മറ്റു വിദ്യാർഥികള്‍ വിവരം നല്‍കിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്ബതികളുടെ മകളാണ്. സഹോദരൻ: വിശ്വജിത്ത് .

Post a Comment

Previous Post Next Post