നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി. നടൻ അമീൻ മടത്തിലാണ് വരൻ. ഇരുവരുടേതും അറേഞ്ച്ഡ് മാരിയേജ് ആണ്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീൻ.
തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി ആതിര മാധവാണ് വിവാഹത്തിന് മുൻകൈ എടുത്തതെന്നും ഡായന നിക്കാഹിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം അഭിനയം തുടരുമെന്നും ഡയാന പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് ശേഷം റിസപ്ഷൻ ഉണ്ടാകുമെന്നും ദമ്ബതികള്‍ പറഞ്ഞു.
നിരവധി കാലമായി സിനിമ രംഗത്ത് സജീവമാണെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് ഡയാന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഡയാന അഭിനയിച്ചിട്ടുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.
Post a Comment