കോഴിക്കോട്: പയ്യോളിയില്‍ കടലില്‍ കുളിക്കാനിറങ്ങിയവർ മുങ്ങിമരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്.
തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. ഇവർക്കൊപ്പം അപകടത്തില്‍പ്പെട്ട ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. വയനാട്ടില്‍ നിന്നും ഇവിടേയ്ക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. 22 പേരടങ്ങുന്ന സംഘമായിട്ടായിരുന്നു ഇവർ എത്തിയത്. ഇവിടെ കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയില്‍ അകപ്പെടുകയായിരുന്നു. കരച്ചില്‍ കേട്ട് നാട്ടുകാർ ആണ് ഇവരെ കരയില്‍ എത്തിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നാല് പേരുടെയും മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
Post a Comment