ചിരി ഓര്‍മകള്‍ ബാക്കി; സംവിധായകൻ ഷാഫി അന്തരിച്ചു





ജനപ്രിയ കോമഡി സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളുപ്പിനെ 12.25 ഓടെ ആയിരുന്നു അന്ത്യം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂരിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദില്‍ ന‌ടക്കും.

വൺമാൻ ഷോ മുതൽ ആനന്ദം പരമാനന്ദം വരെ!
'ദില്ലിവാലാ രാജകുമാരന്‍' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001ല്‍ വണ്‍മാന്‍ ഷോയിലൂടെ സ്വതന്ത്ര സംവിധായകനായി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, 2 കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2022ല്‍ എത്തിയ 'ആനന്ദം പരമാനന്ദം'അവസാന ചിത്രം.

Post a Comment

Previous Post Next Post