'മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനി പണം നല്‍കേണ്ട'; ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്


മിറ്റർ ഇട്ടില്ലെങ്കില്‍ ഇനി മുതല്‍ ഓട്ടോറിക്ഷകളില്‍ പണം നല്‍കേണ്ട. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് അറുതിവരുത്താനാണ് ഈ പുതിയ നീക്കം.
മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. 

ഓട്ടോറിക്ഷാ തൊഴിലാളികള്‍ മീറ്റര്‍ ഇടാതെ ഓടി യാത്രക്കാരില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നുവെന്നുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം. 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.

Post a Comment

Previous Post Next Post