പത്തനംതിട്ടയില്‍ വീണ്ടും പോക്സോ കേസ്; 9 പേര്‍ പീഡിപ്പിച്ചെന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍, 4 പേര്‍ പിടിയില്‍


അടൂർ: പത്തനംതിട്ട ജില്ലയില്‍ വീണ്ടും പോക്സോ കേസ്. അടൂരില്‍ 17 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേർ പിടിയിലായി.
ആകെ 9 പ്രതികളാണ് ഉള്ളത്. സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗണ്‍സിലിംഗില്‍ ആണ് ഒരു വർഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികള്‍ ഉടൻ പിടിയില്‍ ആകും എന്ന് അടൂർ പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം കേരളത്തെയാകെ നടുക്കിയ പത്തനംതിട്ടയിലെകൂട്ടബലാല്‍സംഗ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരിക്കുകയാണ്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ട് ഡി ജി പിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗണ്‍സിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറാനും നി‍ർദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാർത്തകള്‍ പരിഗണിച്ചാണ് നടപടി. പെണ്‍കുട്ടിയുടെ മാനുഷിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Post a Comment

Previous Post Next Post