കോടീശ്വരനാവാൻ ആഗ്രഹിക്കാത്ത സാധാരണക്കാരുണ്ടാവില്ല അല്ലേ. ഇതിനായി രാപ്പകല് കഷ്ടപ്പെടുന്നവരുമുണ്ട്. ഒറ്റ രാത്രികൊണ്ട് ധനികനാവാൻ ലോട്ടറിയെടുക്കുന്നവരുടെ എണ്ണവും എത്രയാണെന്ന് പറയേണ്ടതില്ലല്ലോ.
എന്നാല് വലിയ സ്ഥാനങ്ങളില് ഇരിക്കുന്നർക്കെല്ലാം ഒരിക്കലും മറക്കാനാവാത്ത ഒരു പഴയ കാലം ഉണ്ടായിരുന്നിരിക്കുമല്ലോ. അശ്രാന്തമായ പരിശ്രമത്തിന് ജീവിതത്തില് ഫലമുണ്ടാകുമെന്നതിന് സംശയമൊന്നും വേണ്ട. അതിന് ഉത്തമ ഉദാഹരണമാണ് ഒഡീഷ സ്വദേശിയായ സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ സൗമേന്ദ്ര ജെനയുടെ ജീവിതം. ദിവസങ്ങള്ക്ക് മുമ്ബ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സില് ഇദ്ദേഹം പങ്കുവെച്ച രണ്ട് ചിത്രങ്ങളും അതിനൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോള് വൈറലായിരിക്കുന്നത്.
സ്വന്തം ജീവിതാനുഭവം തന്നെയായാണ് സൗമേന്ദ്ര ജെന രണ്ട് ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇതില് ആദ്യത്തെ ചിത്രം ഒഡീഷയിലെ തന്റെ ബാല്യകാലം ചിലവഴിച്ച വീടിന്റേതായിരുന്നുവെങ്കില് രണ്ടാമത്തേത് 17 വർഷത്തെ കഠിനാധ്വാനത്തിലൂടെ താൻ നേടിയെടുത്ത ആഡംബര വീടും കാറുകളുമായിരുന്നു. ദുബായിലെ ജീവിതത്തില് യാത്രകള്ക്കായി ഉപയോഗിക്കുന്നത് പോര്ഷ ടെയ്ക്കാനും മെർസിഡീസ് ബെൻസ് ജി-വാഗണ് ബ്രാബസ് 800 എസ്യുവിയുമാണ്.
ജീവിതത്തില് താന് വളര്ന്നുവന്ന സാഹചര്യവും നിലവിലെ സാഹചര്യവും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം യുവതലമുറയ്ക്ക് പ്രോത്സാഹനം നല്കുക എന്നതു കൂടിയാണ് സൗമേന്ദ്ര ജെന ഈ രണ്ട് ചിത്രങ്ങളും പങ്കുവെക്കുന്നതിലൂടെ ഉദ്ദേശിച്ചത്. അന്ന് എന്റെ വീടായിരുന്നു ഇത്. ഒഡീഷയിലെ റൂര്ക്കേല എന്ന ചെറിയ പട്ടണം. ഞാന് ജനിച്ചതും വളര്ന്നതും 12-ാം ക്ലാസ് വരെ പഠിച്ചതും (1988-2006) ഇവിടെയായിരുന്നുവെന്ന് അടിക്കുറിപ്പില് പറയുന്നു.
Post a Comment