കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 5 പേരെ തിരിച്ചറിയാനുണ്ടെന്നും അധികൃതർ അറിയിച്ചു. പുലർച്ചെ ഒരു മണിക്കും രണ്ടും മണിക്കും ഇടയിലാണ് അപകടം ഉണ്ടായത്. മൗനി അമാവാസിയോട് അനുബന്ധിച്ച് ഗംഗയിൽ പുണ്യസ്നാനം നടത്താനായി പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഇതിനിടെ, തിക്കും തിരക്കുമുണ്ടായതിനെ തുടർന്നായിരുന്നു ദുരന്തം.
ദുരന്തമുഖമായി കുംഭമേള; 30 പേർ മരിച്ചു
Alakode News
0
Post a Comment