വയനാട് ദുരന്തം; കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു.
ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ - ദുരന്ത നിവാരണ പ്രിൻസിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പല്‍ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. 

ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കാണാതായവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ആശ്രിതർക്കും നല്‍കും.

ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയാറാക്കിയിട്ടുണ്ട്. മരണം രജിസ്റ്റർ ചെയ്ത് മരണസർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post