ജനുവരി 22-ന് ജീവനക്കാരുടെ പണിമുടക്ക്; ഡയസ് നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍, ശമ്പളം കുറയ്ക്കും

തിരുവനന്തപുരം: ജനുവരി 22-ന് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ നേരിടാൻ ഡയസ് നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ.

പണിമുടക്ക് ദിവസത്തെ ശമ്ബളം 2025 ഫെബ്രുവരി മാസത്തെ ശമ്ബളത്തില്‍ നിന്നും കുറവു ചെയ്യും. 

അനധികൃത അവധികള്‍ ഡയസ്നോണ്‍ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്‌. അവശ്യസാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നല്‍കാനും തീരുമാനമായി. 

ശമ്ബളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.



Post a Comment

Previous Post Next Post