ഫെബ്രുവരി 1 മുതല്‍ യു.പി.ഐ ഇടപാടില്‍ മാറ്റം വരുന്നു; പണം അയക്കുമ്ബോള്‍ ഇത് ശ്രദ്ധിക്കണേ...

സമ്പത്തിക ഇടപാടുകളില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തേക്ക് ചുവടു വെച്ചതോടെ പണമിടപാടുകളും നിലവില്‍ ഡിജിറ്റലായിട്ടുണ്ട്.
ഒരു മിഠായി വാങ്ങുന്നതും, ചായ കുടിക്കുന്നതും, ഷോപ്പിംഗ് ചെയ്യുമ്ബോള്‍ പോലും യു.പി.ഐ വഴിയാണ് ആളുകള്‍ പണം ട്രാൻസ്ഫർ ചെയ്യുന്നത്. ഇതി നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. യുവാക്കള്‍ക്കു പുറമേ പ്രായമായവർ പോലും യു.പി.ഐ ഇടപാടുകളെ ആശ്രയിക്കുന്നു.
ഇന്ന് നിരവധി യു.പി.ഐ ഫിൻടെക് ആപ്പുകള്‍ ഉണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി ആപ്പുകള്‍ പലവിധം. നിങ്ങള്‍ യു.പി.ഐ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പണം കൈമാറുമ്ബോള്‍ നിങ്ങളുടെ യു.പി.ഐ ആപ്പ് ഒരു ഇടപാട് ഐഡി ജനറേറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. ഈ ഐഡികള്‍ ആല്‍ഫാന്യൂമെറിക് മാത്രമായിരിക്കണം, ചിലപ്പോള്‍ അവയ്ക്ക് പ്രത്യേക പ്രതീകങ്ങളും ഉണ്ടായിരിക്കാം.
നിങ്ങളറിഞ്ഞോ....? യു.പി.ഐ ഉപയോഗിക്കുന്നവർക്ക് വേണ്ടി പുതിയ സർക്കുലർ പുറത്തിറത്തി എൻ.പി.സി.ഐ (നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ). ഫെബ്രുവരി 1 മുതല്‍ യു.പി.ഐ ഇടപാടുകളില്‍ നിന്ന് പ്രത്യേക പ്രതീകങ്ങള്‍ ഒഴിവാക്കുമെന്നാണ് സർക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി മുതല്‍ ഇടപാട് ഐ.ഡികളില്‍ ആല്‍ഫാന്യൂമെറിക് മാത്രമായിരിക്കും.
ആല്‍ഫാന്യൂമെറിക് ഐഡികള്‍
ജനുവരി 9-ലെ പ്രത്യേക സർക്കുലറില്‍ യു.പി.ഐ ഇക്കോസിസ്റ്റം പ്ലെയറുകളോട് യുപിഐ ഇടപാട് ഐഡികളില്‍ ആല്‍ഫാന്യൂമെറിക് പ്രതീകങ്ങള്‍ മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് യു.പി.ഐയുടെ സാങ്കേതിക സവിശേഷതകള്‍ മികവുറ്റതാക്കുവാൻ വേണ്ടിയാണ്. എൻ.പി.സി.ഐ ചൂണ്ടിക്കാണിച്ച ഈ പ്രശ്നത്തിന് ഏറെക്കുറേ പരിഹാരമായിട്ടുണ്ട്, എങ്കിലും പൂർണമായും പ്രശ്നം പരിഹരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ യുപിഐ ഇടപാട് ഐഡിയില്‍ മറ്റു പ്രതീകങ്ങളൊന്നും വേണ്ടെന്ന തീരുമാനം ശക്തമാക്കിയിരിക്കുന്നു.
• 
പ്രത്യേക പ്രതീകങ്ങള്‍ അടങ്ങിയ ഐ.ഡിയുള്ള ഏത് ഇടപാടും കേന്ദ്ര സംവിധാനം നിരസിക്കും.
• 
എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.
• 
ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ യുപിഐ വഴിയുള്ള പേയ്‌മെൻ്റ് സംവിധാനം കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി വളരെ വേഗത്തിലാണ് മുന്നേറുന്നത്. അതായത് രാജ്യത്തെ ഭൂരിഭാഗം ആളുകളും യു.പി.ഐ വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്.
• 
ഏറ്റവും പുതിയ കണക്ക് പ്രകാരം 2024 ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ 16.73 ബില്യണ്‍ എന്ന റെക്കോർഡിലെത്തിയിരുന്നു. ഇത് നവംബറിലെ കണക്ക് പ്രാകരം എട്ട് ശതമാനം കൂടുതലാണ്. നവംബറില്‍ യു.പി.ഐ ഇടപാടുകളുടെ കണക്ക് 15.48 ബില്യണായിരുന്നു.


ജമ്ബ്ഡ് ഡിപ്പോസിറ്റ് സ്കാം....
യു.പി.ഐ വഴി നിരവധി ആളുകള്‍ സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. തട്ടിപ്പുകാർ യുപിഐ ഉപയോക്താക്കളുടെ പണം പല തരത്തില്‍ സ്വന്തമാക്കുന്നുണ്ട്. ഉപഭോക്താക്കളെ ചെറിയ തുകയിലൂടെ വഞ്ചിച്ച്‌ വലിയ തുക തട്ടിയെടുക്കാനാണ് ഇത്തരം ആളുകള്‍ ശ്രദ്ധിക്കുന്നത്. ജമ്ബ്ഡ് ഡെപ്പോസിറ്റ് അഴിമതി എന്നാണ് ഇതിനെ വിളിക്കുന്നത്.
എന്നാല്‍ ഈ തട്ടിപ്പിനെ കുറിച്ച്‌ എൻ.പി.സി.ഐ നിഷേധിക്കുന്നു. 'ജംപ്ഡ് ഡെപ്പോസിറ്റ്' സ്‌കാം എന്ന പുതിയ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന റിപ്പോർട്ടുകളില്‍ ചില അപാകതകളും സാങ്കേതിക പൊരുത്തക്കേടുകളും കണ്ടെത്തിയിട്ടുണ്ട്, ഇത് യു.പി.ഐ പ്ലാറ്റ്‌ഫോമിനെ കുറിച്ച്‌ ഉപഭോക്താക്കളില്‍ അനാവശ്യ പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി," എന്നാണ് എൻ.പി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞത്.

Post a Comment

Previous Post Next Post