തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ കൂടുതല്‍ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.
ടെസ്റ്റുകളില്‍ ഇനിയും പരിഷ്‌ക്കാരങ്ങള്‍ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ കളർകോട് മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മാലം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികള്‍ പ്രാബല്യത്തില്‍ വരും. H ഉം 8 ഉം കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും അതില്‍ തന്നെ നെഗറ്റീവ് മാർക്കുകള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വർഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാർത്ഥ ലൈസൻസ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്സ് ലൈസൻസ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ല. അങ്ങനെ ചെയ്താല്‍ വാഹനം വാടകയ്ക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കി.
Post a Comment