ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് വൈകുന്നേരം അദ്ദേഹത്തെ ഡൽഹിയിലെ AIIMSല്‍ പ്രവേശിപ്പിച്ചിരുന്നു. 92വയസ്സുകാരനായ അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. 1991ൽ രാജ്യസഭയിലെത്തിയ സിങ് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായും, 2004ലും 2009ലും ഇന്ത്യയുടെ പ്രധാന മന്ത്രിയായും പദവി വഹിച്ചു. ഈ വർഷമാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചത്.
മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു
Alakode News
0
Post a Comment