മന്‍മോഹന്‍ സിങിന്റെ നിര്യാണം; രാജ്യത്ത് 7 ദിവസം ദുഃഖാചരണം


മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസം ദേശീയ ദു:ഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖർ മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ AIIMSൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

Post a Comment

Previous Post Next Post