ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; കുടിച്ചു തീർത്തത് കോടികൾ


ക്രിസ്മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിൽ കോടികളുടെ മദ്യവിൽപ്പന. ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്.

Post a Comment

Previous Post Next Post