തളിപ്പറമ്പ് സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി ദുബായില്‍ സിമ്മിങ്ങ് പൂളില്‍ വീണുമരിച്ചു

 


തളിപ്പറമ്പ് : കുടുംബവുമൊത്ത് ടൂർ പോയ മലയാളി വിദ്യാർത്ഥി റയാൻ ഫെബിൻ ചെറിയാൻ (12) ദുബായില്‍ റിസോട്ടിലെ സിമ്മിങ്ങ് പൂളില്‍ വീണുമരിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം . ദുബായില്‍ പൊതു അവധി ആഘോഷിക്കാൻ അപ്പാർട്മെന്റിലെ എല്ലാ കുടുംങ്ങളും ഒന്നിച്ചുള്ള യാത്രയില്‍ റിസോട്ടിലെ സിമ്മിങ്ങ് പൂളില്‍ കുളിക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു. പിതാവ് : ഫെബിൻ ചെറിയാൻ പോച്ചംപള്ളില്‍, (തളിപ്പറമ്പ് കുറുമാത്തൂർ ), അമ്മ ദിവ്യ ഇരിട്ടി പേരട്ട സ്വദേശിനിയാണ്.

സഹോദരൻ : നിവാൻ. സംസ്കാരം പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച ശേഷം തളിപ്പറമ്പ് സെന്റ് മേരീസ്ഫൊറോന പള്ളിയില്‍ നടക്കും . റയാൻ അജ്മനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷണല്‍ ഇന്ത്യൻ സ്കൂളില്‍ വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post