കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണന നല്‍കിയത് ഗൗരവകരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്ന് കോടതി ചോദിച്ചു.
ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞു. ഒന്നാം നിരയിലുള്ള ആളുകളെ കടത്തിവിട്ടില്ല. തീര്‍ഥാടകരെ അങ്ങനെ തടയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കോടതി പറഞ്ഞു. ദിലീപ് ശബരിമലയില്‍ ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി നിരീക്ഷണം. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു.
ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും പോലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
ശബരിമലയില്‍ ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനിറ്റിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും കൂട്ടാളികളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന് ആധാരം.
Post a Comment