കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടില്‍ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്.കോയമ്ബത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്.
ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്.
മലയാളികളായ കുടുംബം സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയാളികള്‍ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികള്‍ തീരുമാനിക്കും.
Post a Comment