വളപട്ടണം അലവിലിൽ ബൈക്ക് അപകടത്തിൽ ആലക്കോട്ടെ യുവാവ് മരിച്ചു

 


ആലക്കോട്: കണ്ണൂർ- അലവിൽ -വളപട്ടണം റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ആലക്കോട് സ്വദേശിയായ യുവാവ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയത്തെ കണ്ണിപ്പ റമ്പിൽ രാഹുൽ (കുട്ടു-30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് , നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് അപകടം. റോഡരികിലേക്ക് തെറിച്ചുവീണ് ചോര വാർന്നുകിടന്ന രാഹുലിനെ ഏറെനേരം കഴിഞ്ഞാണ് ഇതു വഴി കടന്നു പോയവർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷി ക്കാനായില്ല. ആലക്കോട് ജിം പരിശീലകനായിരുന്ന രാഹുൽ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.


ഇതു മായി ബന്ധപ്പെട്ട് കണ്ണൂരിലെ ജിം പരിശീലന കേന്ദ്രത്തിൽ കോഴ്സിന് ചേർന്ന് പഠനം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് കണ്ണൂരിലെത്തി കോഴ്സ് കഴിഞ്ഞ് ആലക്കോട്ടേക്ക് മടങ്ങുന്നതിനി ടെയാണ് അപകടം. ആലക്കോട് ട്രാവലർ ഡ്രൈവറായും ജോലി ചെയ്‌തുവരികയായിരുന്നു. അടുത്ത ഫെബ്രുവരി യിൽ വിവാഹവും നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം. ആലക്കോട്ടെ ആദ്യകാല ഡ്രൈവർ അരങ്ങത്തെ കണ്ണിപ്പറമ്പിൽ ദേവൻ്റെ മകനാണ്. മാതാവ്: രാധാമണി. സഹോദരങ്ങൾ: രതീഷ്(എറണാകുളം), രേവതി സുമേഷ് (കോഴിക്കോട്), രാധിക എരുവാട്ടി (നഴ്സ്, എ. കെ.ജി ആശുപത്രി, കണ്ണൂർ). സംസ്‌കാരം ഇന്ന് വൈകുന്നേരം അരങ്ങത്തെ പഞ്ചായത്ത് ശ്മ‌ശാനത്തിൽ നടത്തി. രാഹുലിൻ്റെ മരണം അരങ്ങം, വട്ടക്കയം പ്രദേശത്തെ ഏറെ നൊമ്പരത്തിലാഴ്ത്തി.

Post a Comment

Previous Post Next Post