ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം; പ്ലാറ്റ്ഫോമിനും റെയില്‍വേ ട്രാക്കിനും ഇടയില്‍ പെട്ട് ഒരാള്‍ മരിച്ചു

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പ്ലാറ്റ്ഫോമിനും റെയില്‍വേ ട്രാക്കിനും ഇടയില്‍ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്ബോഴാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കോഴിക്കോട് കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച്‌ മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

നിലമ്ബൂരില്‍ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിനോദ സഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച്‌ മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്.

Post a Comment

Previous Post Next Post