കാരവാനിലെ യുവാക്കളുടെ മരണം ; ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചത് മൂലം

 


കോഴിക്കോട്: കാരവാനില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ മരണ കാരണം വിഷപ്പുക ശ്വസിച്ച്‌. വാഹനത്തിലെ ജനറേറ്ററില്‍ നിന്നുള്ള കാർബണ്‍ മോണോക്സൈഡ് അടങ്ങിയ പുക ശ്വസിച്ചതാണ് മരണകാരണമായത്.


മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍ഗോഡ് സ്വദേശി ജോയലുമാണ് മരിച്ചത്. വിവാഹ സംഘവുമായി കണ്ണൂരില്‍ പോയി മടങ്ങിയെത്തിയ ഇവർ കരിമ്ബനപാലത്തിനടുത്ത് വാഹനത്തിനുള്ളില്‍ എസിയിട്ട് വിശ്രമിക്കുകയായിരുന്നു.


പിറ്റേ ദിവസം തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.


Post a Comment

Previous Post Next Post