കേരള ഗവര്‍ണര്‍ക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്,രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും


തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി.രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് പുതിയ കേരള ഗവർണർ.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

നിലവിലെ ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറെ കേരള ഗവർണറായും നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല മണിപ്പുർ ഗവർണറാകും.

Post a Comment

Previous Post Next Post