സിരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.
ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നല്‍കിയ നടി എന്ന തരത്തിലുള്ള വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളില്‍ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ ഉപ്പും മുളകും താരങ്ങള്‍ക്കെതിരായ പരാതി വിവരങ്ങള്‍ പുറത്തുവന്നതോടെ വാർത്തകളില്‍ പരാമർശിക്കുന്ന നടി ഗൗരി ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നടി തന്നെ രംഗത്തെത്തിരയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ ഉപ്പും മുളകും സീരിയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കഴിഞ്ഞ ദിവസമാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അടുത്തിടെ നടന്ന സംഭവത്തിന്മേലാണ് നടിയുടെ പരാതിയെന്നാണ് ലഭിക്കുന്ന വിവരം. നടന്മാരില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാള്‍ ഭീഷിണിപ്പെടുത്തിയെന്നുമാണ് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമ-സീരിയല്‍ സെറ്റില്‍ നടന്ന സംഭവമായതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാൻ ആണ് സാധ്യത.
Post a Comment