Xmas ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. 3 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്‌നിഗ്ദ്ധ എന്നാണ് പേരിട്ടിരിക്കുന്നത്. സ്‌നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നാണ് പേരിന്റെ അര്‍ത്ഥം. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് പേര് തിരഞ്ഞെടുത്തത്.

Post a Comment