സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 57,000 രൂപയായി

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു. സ്വർണവില വീണ്ടും 57,000ത്തിൽ എത്തിയിരിക്കുകയാണ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7125 രൂപയാണ് വില. ഡിസംബർ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിനു വിലയായി ഉണ്ടായിരുന്നത്. പിന്നീട് സ്വർണത്തിന്റെ വില കൂടിയും കുറഞ്ഞും നിൽക്കുകയായിരുന്നു. 

ഡിസംബർ പതിനൊന്നാം തീയതി സ്വർണവില 58,280 രൂപയായി ഉയർന്നിരുന്നു. ഇത് ഈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വര്‍ണവില ആയിരുന്നു. പിന്നീട് സ്വർണവില വില കുറയുകയായിരുന്നു. ഡിസംബർ 20ന് സ്വർണവില 56,320 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയായി കണക്കാക്കപ്പെട്ടത്. ഈ മാസം ഒമ്പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞിരുന്നത്. പിന്നീട് ആറ് ദിവസങ്ങൾക്കിടെ 700 രൂപയോളം വില വര്‍ധിക്കുകയും ചെയ്തു. 

Post a Comment

Previous Post Next Post