അതിഥി തൊഴിലാളികൾക്കായി 'അതിഥി ആപ്പ്';ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ



കണ്ണൂർ: കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി കേരള സർക്കാർ അതിഥി ആപ്പ് ആരംഭിച്ചു. ജില്ലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകളും കരാറുകാരും താമസിപ്പിക്കുന്ന കെട്ടിട ഉടമകളും അതിഥി തൊഴിലാളികളെ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് അറിയിച്ചു. 

നേരത്തെ ആവാസ് പദ്ധതി പ്രകാരം കുറച്ച് രജിസ്ട്രേഷൻ നടന്നിരുന്നു. എന്നാലതും പൂർണമായില്ല. രജിസ്ട്രേഷന്റെ ഉത്തരവാദിത്തം തൊഴിൽദാതാവിനാണ്. സ്ഥിരമായി തൊഴിൽ ദാതാവില്ലാത്തവരെങ്കിൽ അവർ താമസിക്കുന്ന കെട്ടിട ഉടമകളാകും ഇതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടി വരിക. സുരക്ഷിത ജോലിയും താമസസൗകര്യം അടക്കം ഉറപ്പാക്കാനും രജിസ്ട്രേഷൻ നടപടി അനിവാര്യമാണെന്ന് ജില്ലാ ലേബർ ഓഫീസർ പറഞ്ഞു.


അതിഥി ആപ്പ് പ്ലേ സ്റ്റോറിൽ സജ്ജമായതായി ജില്ലാ ലേബർ ഓഫീസർ എസ് സുരാജ് അറിയിച്ചു. അതിഥിതൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. അതിഥി പോർട്ടൽ വഴി ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട അസി. ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പാക്കും.


പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് തിരിച്ചറിയൽ കാർഡുകൾ തൊഴിലാളികൾക്ക് ആപ്പിൽനിന്ന് എടുക്കാം. ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും അടിസ്ഥാനമായി ഈ കാർഡാവും ഇനി ഉപയോഗിക്കുക.


1. പ്ലേ സ്റ്റോറിൽ നിന്നും "അതിഥി ആപ്പ്" download ചെയ്യുക


2. ഇതിൽ തൊഴിലാളികൾക്കും, കരാറുകാർ,തൊഴിലുടമകൾ എന്നിവർക്ക് "sign up" ഓപ്ഷൻ മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്


3. രജിസ്റ്റർ ചെയ്ത്‌ ഉപയോക്താക്കൾ guest worker/employer/contractor ആയി login ചെയ്യണം,


4. ലോഗിൻ ചെയ്ത്‌തുകഴിഞ്ഞാൽ അതിഥി തൊഴിലാളികളുടെ പേര് വിവരങ്ങൾ നൽകേണ്ടതാണ്.


5. ഫോട്ടോ, ആധാർ കാർഡ് കോപ്പി ഇവ അ‌പ്ലോഡ് ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കുക.



സഹായം ആവശ്യമുള്ള പക്ഷം അസി. ലേബർ ഓഫീസുകളുമായോ ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ-

ജില്ലാ ലേബർ ഓഫീസ്, കണ്ണൂർ: 0497 2700353, അസി.ലേബർ ഓഫീസ്, കണ്ണൂർ ഒന്നാം സർക്കിൾ: 0497 2713656, അസി. ലേബർ ഓഫീസ്, കണ്ണൂർ രണ്ടാം സർക്കിൾ: 0497 2708035, അസി. ലേബർ ഓഫീസ്, തലശ്ശേരി ഒന്നാം സർക്കിൾ: 0490 2324180, അസി. ലേബർ ഓഫീസ്, കൂത്തുപറമ്പ്: 0490 2363639, അസി. ലേബർ ഓഫീസ്, ഇരിട്ടി: 0490 2494294, അസി. ലേബർ ഓഫീസ്, തളിപ്പറമ്പ്: 0460 2200440, അസി. ലേബർ ഓഫീസ്, പയ്യന്നൂർ: 04985 205995.


Athidhi App:


https://play.google.com/store/apps/details? id=com.nic.athidhi_kerala&hl=en


Athidhi Portal: https://athidhi.lc.kerala.gov.in/

Post a Comment

Previous Post Next Post