ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക് , സമര പ്രഖ്യാപന കണ്‍വെൻഷൻ നടന്നു

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് പണിമുടക്കിലേക്ക്. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം.

ഇന്ന് നടന്ന സമര പ്രഖ്യാപന കണ്‍വെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്ബള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തെറിഞ്ഞു. ശമ്ബള കൊള്ളയിലൂടെ സംസ്ഥാനത്തെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.


സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം ലിജു മുഖ്യ പ്രഭാഷണം നടത്തി. ജി.സുബോധൻ, പി.കെ അരവിന്ദൻ, കെ.സി സുബ്രമണ്യൻ, എ.എം ജാഫർ ഖാൻ, ആർ. അരുണ്‍ കുമാർ, അനില്‍ എം.ജോർജ്ജ്, എം.എസ് ഇർഷാദ്, എൻ. മഹേഷ്, കെ.എസ് സന്തോഷ്, ആർ. അരുണ്‍ കുമാർ, എസ് മനോജ്, കെ. വെങ്കിടമൂർത്തി, സുഭാഷ് ചന്ദ്രൻ പി.കെ, കെ.ബി രാജീവ്, ഹരികുമാർ, ഡോ.രാജേഷ്, ജോണ്‍ മനോഹർ, മോഹന ചന്ദ്രൻഎം.എസ്, എസ്.പ്രദീപ് കുമാർ, ഷിബു ജോസഫ്, അരുണ്‍ എസ്, തോമസ് ഹെർബിറ്റ്, അനില്‍ വട്ടപ്പാറ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post