സവാള വിലകുറഞ്ഞു; പച്ചക്കറി വില മേലോട്ടുതന്നെ



ആലക്കോട്: കിലോവിന് 80 രൂപ വരെ ഉയർന്ന സവാള വില കുറയുന്നു. ഇന്ന് ചില്ലറ മാർക്കറ്റിൽ സവാള വിൽക്കുന്നത് 37 രൂപ ക്കാണ്. അതേസമയം മറ്റ് പച്ചക്കറി വില ഓരോ ദിവസവും വർധി ക്കുകയാണ്. ഇന്നലെ കിലോവിന് 120 രൂപക്ക് വിറ്റ ബീൻസിന് ഇന്ന് അൽപ്പം കുറഞ്ഞിട്ടുണ്ട്. ഇന്നലെ 28 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ ചില്ലറവില 38 രൂപയാണ്. പയർ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയ്ക്ക് 80 രൂപയാണ് ഇന്നത്തെ വില, മുരിങ്ങക്കായ വില കിലോവിന് 300 രൂപയാണ്. കേരളത്തിൽ കിട്ടാനില്ലാത്തതും തമിഴ് നാട്ടിൽ സീസൺ കഴിഞ്ഞതിനാലും മുംബൈയിൽ നിന്നാണ് മുരിങ്ങക്കായ എത്തുന്നത്. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. പച്ചക്കറി വില താങ്ങാൻ കഴിയാത്ത വിധം ഉയരുമ്പോൾ മലയാളിയുടെ കുടുംബബജറ്റ് താളംതെറ്റുകയാണ്. നിർമ്മാണ മേഖലയിലടക്കം ജോലി ക്ഷാമം തുടരുന്ന കാലത്ത് ദിവസക്കൂലിക്കാരായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

Post a Comment

Previous Post Next Post