ഡല്‍ഹി: ബാങ്കിംഗ് ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കിയത്.
1934ലെ റിസര്‍വ് ബാങ്ക് ആക്‌ട്, 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്‌ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ബില്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വെയ്ക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി മന്ത്രി പറഞ്ഞു.
നിലവിലെ സിംഗിള്‍ നോമിനി സമ്ബ്രദായത്തിന് പകരമായി നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കോ സ്ഥിര നിക്ഷേപങ്ങള്‍ക്കോ വേണ്ടി നാല് വ്യക്തികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന നിയമ ഭേദഗതി.
Post a Comment