ഡല്‍ഹി : ആസിഡ് ആക്രമണം, ലൈംഗികാതിക്രമവും അതിജീവിച്ചവർക്ക് സ്വകാര്യ സർക്കാർ ആശുപത്രികള്‍ സൗജന്യമായി ചികിത്സകള്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി.
ജസ്റ്റിസുമാരായ പ്രതിബ സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ വിധി.
ലൈംഗികാതിക്രമവും ആസിഡ് to ആക്രമണവും അതിജീവിച്ചവർ മെഡിക്കല്‍ സൗകര്യം, ഡയഗ്‌നോസ്റ്റിക് സൗകര്യം, നഴ്‌സിംഗ് ഹോം, ആശുപത്രി, ക്ലിനിക്ക് തുടങ്ങിയവയ്ക്കായി സമീപിച്ചാല്‍ , 'അത്തരം ഇരയ്ക്ക്/അതിജീവിതമാർക്ക് സൗജന്യ ചികിത്സ നല്‍കാതെ തിരിച്ചയക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രഥമശുശ്രൂഷ, രോഗനിർണ്ണയ പരിശോധനകള്‍, ലാബ് പരിശോധനകള്‍, ശസ്ത്രക്രിയകള്‍ കൂടാതെ ആവശ്യമായ മറ്റേതെങ്കിലും മെഡിക്കല്‍ ഇടപെടലുകളെല്ലാം അവരുടെയും നിയമപരമായ അവകാശ'മാണെന്ന് കോടതി ആവർത്തിച്ചു.
എന്നാല്‍ ബിഎൻഎസ്‌എസ് അല്ലെങ്കില്‍ സിആർപിസിക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും, ചികിത്സ ലഭിക്കുന്നതില്‍ അതിജീവിതര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് ആക്രമണങ്ങള്‍ നേരിട്ടവർ എന്നിവർക്ക് സൗജന്യ ചികിത്സ നല്കുന്ന കാര്യം എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടത്തിലും റിസപ്ഷനിലും കൗണ്ടറുകളിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമായി എഴുതി ഒരു ബോർഡ് സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വൈദ്യചികിത്സ നല്‍കാൻ ആശുപത്രികളോ ഡോക്ടർമാരോ വിസമ്മതിക്കുന്നതായി പൊലീസ് കണ്ടെത്തിയാല്‍, BNS 2023-ലെ സെക്ഷൻ 200 (സെക്ഷൻ) പ്രകാരം ഉടൻ തന്നെ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതേസമയം, ഇരകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാതെ തിരിച്ചുവിടുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന കാര്യം മെഡിക്കല്‍ സ്ഥാപനങ്ങളുടെ6 മാനേജ്മെൻ്റ് പ്രത്യേക സർക്കുലറുകള്‍ ഇറക്കി പ്രസിദ്ധീകരിക്കണമെന്നും വൈദ്യചികിത്സ നല്‍കാതിരിക്കുന്നത്6 ക്രിമിനല്‍ കുറ്റമാണെന്നും കോടതി ഓർമിപ്പിച്ചു. ഡോക്‌ടർമാർ, അഡ്മിനിസ്‌ട്രേഷൻ, ഓഫീസർമാർ, നഴ്‌സുമാർ, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഇക്കാര്യത്തില്‍ നിർദ്ദേശങ്ങള്‍ നല്‍കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Post a Comment