കൊല്ലം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍.
കൊല്ലം ചവറ ശങ്കരമംഗലത്താണ് സംഭവം. കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെയാണ് (19) വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്.
യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ കാമുകനെ കാണാതിരിക്കാനായി യുവതിയെ 16കാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയെന്ന് വള്ളികുന്നം പൊലീസ് ഇൻസ്‌പെക്‌ടർ ടി ബിനുകുമാർ പറഞ്ഞു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്‌ച രാവിലെ പത്തനംതിട്ട ബസ്റ്റാൻഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാൻഡ് ചെയ്‌തു.

Post a Comment