മണക്കടവിൽ ജനകീയ കൂട്ടായ്മയില്‍ ചപ്പാത്ത് നിര്‍മിച്ചു

 


മണക്കടവ്: മൂരിക്കടവിനെ ചീക്കാടുമായി ബന്ധിപ്പിക്കുന്ന പുഴയ്ക്ക് കുറുകെ നാട്ടുകാരുടെ നേതൃത്വത്തില്‍ ചപ്പാത്ത് നിർമിച്ചു.

തുടർച്ചയായി 21 -ാമത്തെ വർഷമാണ് ചപ്പാത്ത് നിർമിച്ച്‌ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്. 


ചീക്കാട് ഉണ്ണിമിശിഹ പള്ളി വികാരി ഫാ. ജോമിഷ് നൂറമ്മാക്കല്‍ നേതൃത്വം നല്കി പണികള്‍ക്ക് ഇടവക കോ-ഓർഡിനേറ്റർ, ട്രസ്റ്റിമാർ, ചീക്കാട് വികസന സമിതി പ്രവർത്തകർ, നാട്ടുകാരും പങ്കെടുത്തു. ജനകീയ കൂട്ടായ്മയില്‍ ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ചപ്പാത്തിന്‍റെ ഒരുവശം റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. 


മൂരിക്കടവ് പുഴക്ക് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് നാട് ഒറ്റക്കെട്ടായി തങ്ങളുടെ സഞ്ചാര മാർഗം സുഗമമാക്കിയത്.

Post a Comment

Previous Post Next Post