ആലക്കോട്: കണ്ണൂർ റൂറല്‍ പോലീസ് കീഴിലുള്ള ആലക്കോട്ട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ ജനറല്‍ ഡയറി രേഖപ്പെടുത്തിയാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
അഡീഷണല്‍ എസ്‌പി എം.പി. വിനോദ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഷാജു ജോസഫ്, ആലക്കോട് എസ്‌എച്ച്‌ഒ മഹേഷ് കെ. നായർ, എസ്‌ഐ എം.പി. ഷാജു, സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ എസ്‌ഐ സൈബുകുമാർ, സൈബർ സെല്‍ സീനിയർ സിപിഒ വി.വി. വിജേഷ്, ജില്ലാ പോലീസ് ലെയ്‌സൻ ഓഫിസർമാരായ എഎസ്‌ഐ ബിജു ജോസഫ്, എഎസ്‌ഐ ടി.ജെ. ബിജു എന്നിവർ പ്രസംഗിച്ചു.
പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് സൈബർ ക്രൈം സ്റ്റേഷന്‍റെ പ്രവർത്തനം.
Post a Comment