ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍; ജയിലില്‍ നിന്നു പുറത്തിറങ്ങി


കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ ജയില്‍ വകുപ്പ്.
അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. പരോള്‍ ലഭിച്ചതോടെ ശനിയാഴ്ച കൊടി സുനി തവനൂ‌ർ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 

പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. തുടർന്ന് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. പോലീസ് നല്‍കിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയില്‍ ഡിജിപി അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം.

Post a Comment

Previous Post Next Post