സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ക്രിസ്മസ് അവധിക്കായി 21ന് അടക്കും. ഇത്തവണ കുട്ടികള്‍ക്ക് ലഭിക്കുക ഒമ്പത് ദിവസത്തെ അവധി മാത്രം

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ക്രിസ്മസിന് 10 ദിവസം അവധി കിട്ടില്ല. പകരം 9 ദിവസത്തെ അവധി മാത്രമാണ് ലഭിക്കുക.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓണത്തിനും 9 ദിവസം മാത്രമാണ് അവധി നല്‍കിയത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.


എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിസംബർ 11 മുതല്‍ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ. പരീക്ഷകള്‍ പൂർത്തിയാക്കി 21 നാണ് സ്കൂളുകള്‍ ക്രിസ്‌മസ് അവധിക്കായി അടയ്ക്കുക.


മേല്‍പ്പറഞ്ഞ പരീക്ഷാ ദിവസങ്ങളില്‍ സർക്കാർ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.


ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങള്‍ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.


കഴിഞ്ഞ വർഷവും 9 ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുൻപുള്ള വർഷങ്ങളില്‍ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post