തന്നേക്കാള്‍ ഇഷ്ടം സഹോദരിയോട് : മാതാപിതാക്കളെയും സഹോദരിയെയും കഴുത്ത് അറുത്തുകൊന്ന 20 കാരൻ അറസ്റ്റില്‍

 


ഡല്‍ഹി : മാതാപിതാക്കളെയും സഹോദരിയെയും കഴുത്ത് അറുത്തുകൊന്ന 20 കാരൻ അറസ്റ്റില്‍.ഡല്‍ഹിയിലെ നെബ് സരായില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.


ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിയും ബോക്സറുമായ അർജുൻ തൻവാറാണ് അറസ്റ്റിലായത്.


രാജേഷ് (55), കോമള്‍ (47), മകള്‍ കവിത ( 23) എന്നിവരാണ് കുത്തേറ്റു മരിച്ചത് . മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് അര്‍ജുന്‍ കൊലപാതകം നടത്തിയത്. മാതാപിതാക്കള്‍ സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നതില്‍ തോന്നിയ പകയാണിതിന് പിന്നില്ലെന്നാണ് സൂചന.


നിലവിളി കേട്ടെത്തിയ നാട്ടുകാരോട് താൻ രാവിലെ നടക്കാൻ പോയതാണെന്നും മടങ്ങി വന്നപ്പോള്‍ കണ്ടത് മൃതദേഹങ്ങളാണെന്നുമാണ് അർജുൻ പറഞ്ഞത് . തങ്ങള്‍ എത്തുമ്ബോള്‍ അർജുൻ കരയുകയായിരുന്നുവെന്നും , അയാളാണ് തങ്ങളോട് വിവരം പറഞ്ഞതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.


മാതാപിതാക്കള്‍ തന്നെക്കാള്‍ സഹോദരിയെ ഇഷ്ടപ്പെടുന്നതില്‍ അർജുൻ അസ്വസ്ഥനായിരുന്നുവെന്നും , സ്വത്തുക്കളും സഹോദരിയ്‌ക്ക് മാത്രമായി നല്‍കുമോ എന്ന ഭയത്തിലായിരുന്നു 20 കാരനെന്നുമാണ് പൊലീസ് പറയുന്നത് .


മാതാപിതാക്കള്‍ തന്നെ മർദിക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്ത് നിന്നുള്ള ചിലരുടെ മുന്നില്‍ വെച്ച്‌ തന്നെ ശകാരിക്കുകയും ചെയ്തു.മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാൻ, പിതാവിന്റെ കത്തി തന്നെയാണ് ഉപയോഗിച്ചതെന്നും അർജുൻ പറഞ്ഞു.

Post a Comment

Previous Post Next Post