വായാട്ടുപറമ്പ് : വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഇടവകയിലെ ഒരുസംഘടനയും മരിക്കുന്ന വർക്ക് റീത്തും ബൊക്കെയും വെക്കേണ്ടതില്ലെന്ന് തീരുമാനം. ഞായറാഴ്ച ചേർന്ന പൊതുയോഗത്തി ന്റേതാണ് തീരുമാനം. പകരം പൂ മാത്രം വയ്ക്കാമെന്ന് തീരുമാനിച്ചു.
പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കാനാണ് ഈ തീരുമാനം. ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷനായി. വിശുദ്ധ യൗസേപ്പ് പിതാവിൻറെ തിരുനാൾ ഫെബ്രുവരി ഒന്ന്, രണ്ട്, തീയതികളിൽ നടത്താനും പൊതു യോഗം തീരുമാനിച്ചു.
Post a Comment