ബസ് സ്കൂട്ടറില്‍ ഇടിച്ചു, യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരം പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു കീച്ചേരി കോലത്ത് വയലിലെ മനോഹരനാണ് (50) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാധവി ബസ് കാറിനെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മനോഹരൻ ദൂരേക്ക് തെറിച്ചു വീഴുകയും സ്കൂട്ടർ ബസിനിടയില്‍ കുടുങ്ങുകയുമായിരന്നു. 

വീഴ്ചയിലുണ്ടായ നിസാര പരിക്കുകള്‍ക്ക് മനോഹരൻ കണ്ണൂർ ഗവ. മെഡിക്കല്‍കോളജില്‍ ചികിത്സ തേടി.

Post a Comment

Previous Post Next Post