മനുഷ്യജീവന്റെ വഴിമുടക്കി അഭ്യാസം; ആംബുലൻസിനെ കടത്തിവിടാതെ കാര്‍യാത്ര!


കാസർകോട്: കാസർകോട് ബേക്കലില്‍ ആംബുലൻസിന്റെ വഴിമുടക്കി കാറില്‍ അഭ്യാസപ്രകടനം. 16 കിലോമീറ്ററോളമാണ് ഇത്തരത്തില്‍ കാർ യാത്രക്കാരൻ ആംബുലൻസിന്റെ വഴിമുടക്കിയത്.
KL48 K 9888 എന്ന കാറില്‍ എത്തിയ സംഘമാണ് മനുഷ്യത്വരഹിതമായ ഈ അഭ്യാസപ്രകടനം നടത്തിയത്. അമിത വേഗതയില്‍ പോയ കാർ പിന്നീട് മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ചു.

സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിനെയാണ് കാർ യാത്രികർ കടത്തിവിടാതെ തടഞ്ഞത്. വീഡിയോയില്‍ ആംബുലൻസ് നിരന്തരം ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം. റോഡിലെ മറ്റ് വാഹനങ്ങള്‍ സൈഡ് നല്‍കിയിട്ടും ഈ കാർ മാത്രം അതിന് കൂട്ടാക്കിയില്ല. കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്‌വാന്റെതാണ് കാർ എന്നാണ് വിവരം.
സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർ ഡെയ്സൻ പരാതി നല്‍കി. കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ആംബുലൻസ്. ബേക്കല്‍ ഫോർട്ട് മുതല്‍ക്കാണ് കാർ ആംബുലൻസിന്റെ യാത്ര തടഞ്ഞുകൊണ്ട് മുൻപില്‍ വന്നത്.

Post a Comment

Previous Post Next Post