തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു




പരിയാരം: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു.
എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ(22)ആണ് മരിച്ചത്.തളിപ്പറമ്പ് ലൂര്‍ദ് ഫിസിയോതെറാപ്പി കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ഇന്ന് വൈകുന്നേരമാണ് സംഭവം.
സഹപാഠികള്‍ ക്ലാസുകഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ ഹോസ്റ്റലിലെ ശുചിമുറിയുെട ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍തന്നെ കെട്ടഴിച്ച് ലൂര്‍ദ്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഒരു വിഷയം ഒഴികെ മറ്റ് പരീക്ഷകളിലൊന്നും ആന്‍മരിയ വിജയിച്ചിരുന്നില്ലെന്നും ഇതില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
ഇന്ന് ആന്‍മരിയ ക്ലാസില്‍ പോയിരുന്നില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ രാവിലെ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടക്കും.

Post a Comment

Previous Post Next Post