പേര്യ ചുരം വഴിയുള്ള ഗതാഗതം നിലച്ചിട്ട് നാലുമാസം; നിര്‍മാണം പുരോഗമിക്കുന്നു

നെടുംപൊയില്‍: നെടുംപൊയില്‍ തലശേരി -ബാവലി റോഡിലെ നെടുംപൊയില്‍-പേര്യ ചുരത്തില്‍ നിർമാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു.
റോഡില്‍ വിള്ളലുണ്ടായ ഭാഗത്തെ പുനർനിർമാണം, റോഡ് ടാറിംഗ്, മറ്റ് അനുബന്ധ പ്രവൃത്തികള്‍ എന്നിവയാണ് നടന്നുവരുന്നത്. 

ഇക്കഴിഞ്ഞ ജൂലൈ 30നാണ് ചുരത്തിലെ നാലാമത്തെ ഹെയർപിൻ വളവിന് സമീപം റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടത്. ഇതേത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പൂർണണായും നിരോധിച്ചത്.

ഓഗസ്റ്റ് 20ന് റോഡില്‍ വിള്ളലുണ്ടായ ഭാഗത്ത് പുനർനിർമാണം തുടങ്ങിയെങ്കിലും പല തവണ തടസപ്പെട്ടു. നിർമാണം നടക്കുന്നയിടത്ത് തുടർച്ചയായുള്ള മണ്ണിടിച്ചിലാണ് നിർമാണപ്രവൃത്തിക്ക് തടസമാകുന്നത്. 

നേരത്തെയുണ്ടായ മണ്ണിടിച്ചിലില്‍ നിർമാണത്തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. സുരക്ഷ മുൻനിർത്തി മഴപെയ്യുന്ന സമയത്ത് ജോലി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്. 

റോഡ് പുനർനിർമിക്കുന്നതിന്‍റെ ഭാഗമായി വലിയ വിള്ളലുണ്ടായിടത്തുനിന്ന് മണ്ണ് നീക്കിയിരുന്നു. ഈ ഭാഗത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.അടിത്തറ കോണ്‍ക്രീറ്റ് ചെ യ്യുന്ന പണിയും സംരക്ഷണഭിത്തി നിർമിക്കുന്ന പണിയുമാണ് നടക്കുന്നത്. ചുരം പാതയിലെ മറ്റ് ഭാഗങ്ങളില്‍ റോഡ് ടാറിംഗും റോഡരികുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. റോഡിന്‍റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. ഹെയർപിൻ വളവുകളില്‍ കട്ടകളാണ് പാകുന്നത്. രണ്ട് ഹെയർപിൻ വളവുകളിലെ പഴയ കട്ടകള്‍ മാറ്റി പുതിയവയും പാകും.

യാത്രാക്ലേശം

കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം റോഡിലെ ഗതാഗതം നിലച്ചിട്ട് നാല് മാസമാകുകയാണ്. 

വലിയ യാത്രാക്ലേശമാണ് നെടുംപൊയില്‍-പേര്യ ചുരം റോഡിനെ ആശ്രയിച്ചിരുന്നവർ അനുഭവിക്കുന്നത്. നെടുംപൊയില്‍-പേര്യ ചുരം റോഡ് എത്രയുംവേഗം തുറന്നുകൊടുക്കാൻ പറ്റുമെന്ന പ്ര തീക്ഷയിലാണെന്ന് പൊതുമ രാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post