പനി ബാധിച്ച്‌ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


പത്തനംതിട്ട: പനിബാധിച്ച്‌ മരിച്ച പതിനേഴുകാരി ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 22 നാണ് പെണ്‍കുട്ടി പനിബാധിച്ച്‌ പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
രക്ത പരിശോധനയില്‍ അണുബാധ കണ്ടെത്തി.

തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. 

തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമാകുകയായിരുന്നു. പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നുവെന്നും അതുകൊണ്ടാകാം അണുബാധയുണ്ടായതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസില്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post