ആലക്കോട്: മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്ര മായ ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരി ശുദ്ധ അമലോത്ഭവ മാതാവിൻ്റെ നവനാളും തിരുനാൾ മഹോത്സ വവും 2025 ജനുവരി രണ്ട് മുതൽ 12 വരെ നടക്കും. 10, 11, 12 തീയ തികളിലാണ് പ്രധാന തിരുനാൾ ആഘോഷം. തിരുനാളിനോടനു ബന്ധിച്ച് ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, വർണശബളമായ നഗരപ്രദക്ഷിണം, മ്യൂസിക് ബാന്റ്റ്, ഫ്യൂഷൻ നൈറ്റ്, മെഗാഷോ നടക്കും. ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, അസി. വികാരി ഫാ. ജിൻസ് ചൊള്ളമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിനായി വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.
ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാൾ മഹോത്സവം ജനുവരിയിൽ
Alakode News
0
Post a Comment